
ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി ജൂണ്‍ മാസത്തില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും യുഎസ്-ചൈന വ്യാപാര തര്‍ക്കവുമാണ് ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവുണ്ടാകുന്നതിന് കാരണമായത്. ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ കയറ്റുമതി 9.71 ശതമാനമായി കുറഞ്ഞ് 25.01 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജൂണ്‍ മാസത്തില്‍ രാജ്യത്ത് ഇറക്കുമതിയും കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഉത്പ്പന്നങ്ങള്‍ക്ക് അമേരിക്ക ഉയര്‍ന്ന തീരുവ ഈടാക്കിയത് മൂലമാണ് കയറ്റുമതിയില്‍ കുറവ് വരാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്. ഓര്‍ഡറുകള്‍ കുറഞ്ഞതും, വ്യാവസായി ഉണവര്‍വില്ലായ്മയും, ഉത്പ്പാദന ചിലവ് അധികരിച്ചതും ഇന്ത്യയുടെ കയറ്റുമതി കുറയുന്നതിന് കാരണമായിട്ടുണ്ട്.
അതേസമയം ഇറക്കുമതിയിലെയും കയറ്റുമതിയിലെയും അന്തരമായ വ്യാപാര കമ്മിയില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വ്യാപാര കമ്മി ജൂണ്‍ മാസത്തില്‍ 15.28 ബില്യണ്‍ ഡോളറായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 16.6 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ വ്യാപാര കമ്മിയില്‍ രേഖപ്പെടുത്തിയത്.
യുഎസ് ചൈന വ്യാപാര തര്‍ക്കങ്ങള്‍ മൂലവും അമേരിക്ക വിവിധ രാജ്യങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്നത് മൂലവും കയറ്റുമതി ഇടപാടില്‍ വന്‍ പ്രതിസന്ധിയുണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇ്ന്ത്യ ഉയര്‍ന്ന തീരുവ ഈടാക്കുന്ന രാജ്യമാമാണെന്ന കടുത്ത വിമര്‍ശനമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് പറഞ്ഞിരിക്കുന്നത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ മൂലം ചൈനയുടെ വളര്‍ച്ചാ നിരക്ക് 27 വര്‍ശത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.2 ശതമാനമായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.