2021 ജൂലൈ വരെ ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക്

August 07, 2020 |
|
News

                  2021 ജൂലൈ വരെ ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് 2021 ജൂലൈ വരെ ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക് ഇന്‍കോര്‍പ്പറേഷന്‍ അറിയിച്ചു. ഹോം ഓഫീസ് ആവശ്യങ്ങള്‍ക്കായി ജീവനക്കാര്‍ക്ക് 1,000 ഡോളര്‍ നല്‍കുമെന്നും സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ വക്താവ് അറിയിച്ചു. അടുത്തിടെ സമാനമായ നടപടികള്‍ മറ്റ് വന്‍കിട സാങ്കേതിക സ്ഥാപനങ്ങളും കൈക്കൊണ്ടിരുന്നു.

2021 ജൂണ്‍ അവസാനം വരെ ഓഫീസില്‍ ആവശ്യമില്ലാത്ത ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കുമെന്ന് ജൂലൈ അവസാനത്തോടെ ഗൂഗിള്‍ അറിയിച്ചിരുന്നു. അതേസമയം ട്വിറ്റര്‍ ചില ജീവനക്കാരെ അനിശ്ചിത കാലത്തേയ്ക്കാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആരോഗ്യ, സര്‍ക്കാര്‍ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശവും കമ്പനിയുടെ ആഭ്യന്തര ചര്‍ച്ചകളില്‍ നിന്ന് എടുത്ത തീരുമാനങ്ങളും അടിസ്ഥാനമാക്കി, 2021 ജൂലൈ വരെ സ്വമേധയാ വീട്ടില്‍ നിന്ന് ജോലി തുടരാന്‍ ജീവനക്കാരെ അനുവദിക്കുന്നുവെന്ന് ഫേസ്ബുക്ക് വക്താവ് ഇമെയില്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ, ജീവനക്കാര്‍ക്ക് ഹോം ഓഫീസ് ആവശ്യങ്ങള്‍ക്കായി 1,000 ഡോളര്‍ അധികമായി നല്‍കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ നിര്‍ദ്ദേശം വരികയും വൈറസ് ലഘൂകരണമുണ്ടായാലും നിയന്ത്രിത ശേഷിയില്‍ കമ്പനി ഓഫീസുകള്‍ വീണ്ടും തുറക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു. കൊവിഡ്-19 കേസുകളുടെ എണ്ണം കൂടുതലായതിനാല്‍ വര്‍ഷാവസാനത്തിനു മുമ്പ് അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും പല സ്ഥലങ്ങളും വീണ്ടും തുറക്കാന്‍ സാധ്യതയില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Related Articles

© 2025 Financial Views. All Rights Reserved