
പ്രമുഖ ഫാഷന്‍ കമ്പനികളിലൊന്നായ സാറ ഫാഷന്‍സിന്റെ ലാഭത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയില്‍ വലിയ തരംഗം സൃഷ്ടിച്ച കമ്പനിയുടെ ലാഭം ഈ വര്‍ഷം ആദ്യപകുതിയില്‍ 13.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. കമ്പനി 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ലാഭം നേടിയ സാഹചര്യമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സാറ 71.49 കോടി രൂപയുടെ അധിക ലാഭം നേടിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഈ വര്‍ഷം ആദ്യ പകുതിയില്‍ വിണിയില്‍ കമ്പനിക്ക് തിരിച്ചടി നേരിടാനുള്ള കാരണങ്ങളെ പറ്റി കമ്പനി അധികൃതര്‍ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല.
സാറ ഫാഷന്‍ കമ്പനിയുടെ റീട്ടെയ്ല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന വിഭാഗമാണ് ഇന്‍ഡിടെക്‌സ് ട്രെന്റ് റീട്ടെയ്ല്‍ പ്രൈവറ്റ്. രാജ്യത്ത് സാറയുടെ സ്റ്റോറിന്റെ പ്രവര്‍ത്തനം വികസിപ്പിക്കുന്ന കമ്പനി 2017-2018 സാമ്പത്തിക വര്‍ഷം നേടിയത് 82.59 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ ഫാഷന്‍ വിപണി രംഗത്ത് ശക്തമായൊരിടമുള്ള കമ്പനിയാണ് സാറ. സാറയുടെ ലാഭം ഇടിയാനുള്ള കാരണംവിപണി രംഗത്തുള്ള ആശയകുഴപ്പമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇന്‍ഡിടെക്‌സ് ട്രെന്റ് റീട്ടെയ്്ല്‍ 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 17.69 ശതമാനം ലാഭമാണ് നേടിയിട്ടുള്ളത്. ഏകദേശം 1,437.87 കോടി രൂപയുടെ ലാഭമാണ് കമ്പനി മൊത്തത്തില്‍ നേടിയിരുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ട്രെന്‍ഡും, സാറയുമായാണ് ബിസിനസ് സംരംഭങ്ങളില്‍ പ്രധാന പങ്കാളിയായിട്ടാണ് ഇന്‍ഡിടെക്‌സ് ട്രെന്റ് റീട്ടെയ്്ല്‍ പ്രവര്‍ത്തിക്കുന്നത്.