
ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 28 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജൂണ്‍-ഏപ്രില്‍ വരെയുള്ള കാലയളവില്‍ രാജ്യത്തേക്ക് ആകെ ഒഴുകിയെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം ഏകദേശം 16.3 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം കമ്പനിയിലേക്ക് ഒഴുകിയെത്തിയത് ഏകദേശം 12.7 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സിംഗപ്പൂരില്‍ നിന്നാണ് രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഏറ്റവുമധികം വര്‍ധനവ് രേഖപ്പെടുത്തിയത്. മൂന്ന് മാസംകൊണ്ട് 5.3 ബില്യണ്‍ ഡോളറാണ് ഈ മേഖലയില്‍ നിന്ന് ഒഴുകിയെത്തിയത്.
എന്നാല്‍ രാജ്യത്തെ ചില മേഖലകിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടായെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ടെലികോം മേഖലയിലേക്ക് ഒന്നാം പാദത്തില്‍ തന്നെ ആകെ ഒഴുകിയെത്തിയത് ഏകദേശം 4.2 ബില്യണ്‍ ഡോളറെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ യുഎസ്-ചൈനാ വ്യാപാര തര്‍ക്കം മൂലം രാജ്യത്തേുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നടപ്പുവര്‍ഷം രാജ്യത്തേക്ക് പ്രതീക്ഷിച്ച രീതിയില്‍ വിദേശ നിക്ഷേപത്തില്‍ വര്‍ധനവുണ്ടാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍.