ആഗോള അംഗീകാരത്തിന്റെ നിറവില്‍ ഫെഡറല്‍ ബാങ്ക്

August 13, 2021 |
|
News

                  ആഗോള അംഗീകാരത്തിന്റെ നിറവില്‍ ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്കിന് മാനേജ്മെന്റ് മികവിനുള്ള ആഗോള അംഗീകാരമായ ഐഎസ്ഒ 22301:2019 സര്‍ട്ടിഫിക്കേഷന്‍. ബാങ്കിന്റെ ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്മെന്റ് സംവിധാനത്തിന് (ബിസിഎംഎസ്) ബിഎസ്ഐ ആണ് രാജ്യാന്തര അംഗീകാരം നല്‍കിയത്. ഓപ്പറേഷന്‍സ്, ഐടി, ചെക്ക് ക്ലിയറിങ് സംവിധാനങ്ങള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനമേഖലകളിലെ ബാങ്കിന്റെ മികവിനുള്ള സര്‍ട്ടിഫിക്കേഷനാണിത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ബാങ്കിന് സര്‍ട്ടിഫിക്കറ്റ് കൈമാറി.

പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാതെ സേവനം ഉറപ്പാക്കുന്നതിന് ബിസിനസ് തുടര്‍ച്ച അനിവാര്യമാണ്. ഇപ്പോള്‍ ലഭിച്ച ബിസിഎംഎസ് സര്‍ട്ടിഫിക്കേഷനിലൂടെ, പ്രതിസന്ധികള്‍ നേരിടാന്‍ പാകത്തിനുള്ള കരുത്തുറ്റ ഒരു ചട്ടക്കൂടാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

പ്രവചനാതീതമായ ഈ കാലത്ത് ഏതു തടസ്സങ്ങളേയും അതിജീവിക്കാന്‍ പര്യാപ്തമായ ശേഷി ബാങ്കിനുണ്ടെന്നതിന് തെളിവാണ് സ്വതന്ത്രമായി അംഗീകരിക്കപ്പെടുന്ന ബിസിഎംഎസ്. ആഗോള മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഈ സര്‍ട്ടിഫിക്കേഷന്‍ ഞങ്ങളുടെ ബ്രാന്‍ഡിന്റെ സമഗ്രതയ്ക്കും കരുത്തിനുമുള്ള അംഗീകാരമാണെ'ന്ന് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved