
ന്യൂഡല്‍ഹി: പിഎഫ് പലിശ നിരക്ക് വെട്ടിക്കുറക്കാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ സമ്മര്‍ദ്ദം ശക്തമാകുന്നതായി റിപ്പോര്‍ട്ട്. പലിശ നിരക്ക് വെട്ടികുറക്കാന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനോട് (ഇപിഎഫ്ഒ) കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടതായാണ് വിവരം. രാജ്യത്തെ 85 മില്യണ്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന 8.65 ശതമാനം പലിശ നിരക്ക് വട്ടിക്കുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജീവനക്കാരക്ക് ഈ പലിശ നിരക്ക് നല്‍കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. 8.65 ശതമാനം പലിശ നിരക്ക് ജീനക്കാര്‍ക്ക് നല്‍കുന്നതില്‍ പ്രായോഗികമായ തടസ്സങ്ങളുണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്.
ഇപിഎഫ്ഒ കൂടുതല്‍ നിരക്ക് വാഗ്ദാനം ചെയ്യുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് കോട്ടം വരുത്തുമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇപിഎഫ്ഒ പ്രഖ്യപിച്ച ഏറ്റവും പുതിയ പലിശ നിരക്ക് 8.65 ശതമാനമാണ്. 2017-2018 സാമ്പത്തിക വര്‍ഷം ആകെ പലിശ നിരക്ക് ഇപിഎഫ്ഒയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് 8.55 ശതമാനവുമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.