
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണം ഇനിയും നീണ്ടുനിന്നേക്കുമെന്ന സൂചന നല്‍കി ധനകാര്യമന്ത്രി തോമസ് ഐസക്. ശമ്പളദിവസങ്ങള്‍ കഴിഞ്ഞും കൂടുതല്‍ ദിവസങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍.
കേന്ദ്രസര്‍ക്കാര്‍ കൈമാറേണ്ട ജിഎസ്ടി കോമ്പന്‍സേഷന്‍ 1600 കോടിരൂപയുണ്ട്. അത് ഇതുവരെ ലഭിച്ചിട്ടില്ല.സെസ് ആയി പിരിച്ചെടുത്ത തുകയാണിതെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക മാന്ദ്യവും കേന്ദ്രവിഹിതത്തിലെ കുറവും പ്രതിസന്ധി രൂക്ഷമാക്കുന്നു.വിവിധ പദ്ധതികളുടെ നിര്‍വ്വഹണ തുക നല്‍കുന്നതിനാണ് നിലവില്‍ കടുത്ത നിയന്ത്രണമുള്ളതെന്നും മന്ത്രി പറഞ്ഞു. ഇതേസ്ഥിതി തുടര്‍ന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭിക്കും. ട്രഷറിയില്‍ പണമില്ലെന്നും അദേഹം പറഞ്ഞു.