
ചില പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) സേവന നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുന്നതായി സൂചിപ്പിക്കുന്ന എല്ലാ മാധ്യമ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ ചൊവ്വാഴ്ച റദ്ദാക്കി. ഇക്കാര്യത്തില്‍ ധനമന്ത്രാലയം 'വസ്തുതാപരമായ നിലപാട്' പുറപ്പെടുവിച്ചു. 60.04 കോടി ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളില്‍ 41.13 കോടി ജന്‍ ധന്‍ അക്കൌണ്ടുകള്‍ക്ക് ഉള്‍പ്പെടെ സേവന ചാര്‍ജുകള്‍ ബാധകമല്ല.
ചില പരിധികള്‍ക്കപ്പുറമുള്ള നിക്ഷേപത്തിനും പിന്‍വലിക്കലിനും 2020 നവംബര്‍ 1 മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ ഞായറാഴ്ച പ്രഖ്യാപിച്ചതോടെയാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തതയുമായി രംഗത്തെത്തിയത്. നിലവിലുള്ള രാജ്യത്തെ കൊറോണ വൈറസ് അവസ്ഥ കണക്കിലെടുത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ 'മാറ്റങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു'.
സേവിംഗ്‌സ് അക്കൗണ്ടുകള്‍, കറന്റ് അക്കൗണ്ടുകള്‍, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ എന്നിവയുടെ കാര്യത്തില്‍, നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ലെങ്കിലും പ്രതിമാസം സൌജന്യ പണ നിക്ഷേപങ്ങളുടെയും പിന്‍വലിക്കലുകളുടെയും എണ്ണം സംബന്ധിച്ച് 2020 നവംബര്‍ 1 മുതല്‍ സൌജന്യ പിന്‍വലിക്കലുകളുടെയും നിക്ഷേപങ്ങളുടെയും എണ്ണം പ്രതിമാസം 5 ല്‍ നിന്ന് പ്രതിമാസം 3 ആയി കുറച്ചിട്ടുണ്ടെന്നാണ് ബാങ്ക് ഓഫ് ബറോഡ ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ കൊവിഡ് അനുബന്ധ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍, മാറ്റങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ബാങ്ക് ഓഫ് ബറോഡ പിന്നീട് അറിയിച്ചു.
പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ബാങ്കുകള്‍ക്കും അവരുടെ സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കാന്‍ അനുവാദമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, പിഎസ്ബികള്‍ ഉള്‍പ്പെടെ എല്ലാ ബാങ്കുകള്‍ക്കും അവരുടെ സേവനങ്ങള്‍ക്കായി ന്യായമായതും സുതാര്യവും വിവേചനരഹിതവുമായ രീതിയില്‍ ചാര്‍ജ് ഈടാക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ കൊവിഡ് മഹാമാരി കണക്കിലെടുത്ത് സമീപഭാവിയില്‍ ചാര്‍ജുകള്‍ ഉയര്‍ത്തിയേക്കില്ല.
മണികണ്‍ട്രോളിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഐടിഐസിഐ ബാങ്ക് എടിഎമ്മിലെ ക്യാഷ് റീസൈക്ലറുകളില്‍ പണമിടപാടുകള്‍ക്ക് 50 രൂപ ഈടാക്കും. ബിസിനസ് ഇതര സമയങ്ങളില്‍ വൈകുന്നേരം 6 നും 8 നും ഇടയിലും ബാങ്ക് അവധി ദിവസങ്ങളിലുമാണ് ഈ നിരക്ക് ബാധകമാകുന്നത്. നവംബര്‍ 1 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. കൂടാതെ മെഷീനുകളില്‍ നിക്ഷേപിക്കുന്ന പണം പ്രതിമാസം 10,000 രൂപയില്‍ കൂടുതലാണെങ്കില്‍, അത് ഒറ്റ അല്ലെങ്കില്‍ ഒന്നിലധികം ഇടപാടുകളാണെങ്കിലും, ബാങ്ക് ഫീസ് ഈടാക്കും.