
ബ്രൗസറിന്റെ നിയന്ത്രണം ഏറെക്കുറെ പൂര്‍ണമായും ഉപയോക്താവിന്റെ കൈകളില്‍ ഏല്‍പ്പിച്ചുകൊണ്ട് ഫയര്‍ഫോക്‌സ്. ട്രാക്കിങ്ങില്‍ നിന്നു പൂര്‍ണസുരക്ഷ ഉറപ്പാക്കിയാണ് പുതിയ വേര്‍ഷന്റെ പ്രവര്‍ത്തനം. പുതിയ ബ്രൗസര്‍ പതിപ്പുകള്‍ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഗൂഗിള്‍ ക്രോമിനെക്കാള്‍ വേഗവും മികവുമാണ് പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്.
പരസ്യങ്ങളുടെ നിയന്ത്രണത്തിലും ഫയര്‍ഫോക്‌സ് മറ്റു ബ്രൗസറുകളെക്കാള്‍ മികച്ചു നില്‍ക്കുന്നു. ഗൂഗിള്‍ ക്രോമും ക്രോമിയം പ്ലാറ്റ്‌ഫോമിലുള്ള മറ്റു ബ്രൗസറുകളും ട്രാക്കിങ്ങില്‍ നിന്നു പൂര്‍ണമായും മുക്തമല്ലാത്തതിനാല്‍ സ്വകാര്യത തന്നെയാണ് ഫയര്‍ഫോക്‌സിന്റെ ആകര്‍ഷണം. എന്നാല്‍, പൂര്‍ണമായും പരസ്യരഹിതമായ ഒരു പ്രീമിയം പതിപ്പുകൂടി അവതരിപ്പിക്കുകയാണ് ഫയര്‍ഫോക്‌സ്.
പ്രതിമാസം 5 ഡോളര്‍ നിരക്കില്‍ ഒരു പരസ്യം പോലുമില്ലാത്ത വെബ്‌സൈറ്റുകളും സേവനങ്ങളും ഫയര്‍ഫോക്‌സ് ബ്രൗസറിലൂടെ അനുഭവിക്കാന്‍ ഇതുവഴി സാധിക്കും. അഡ്ഫ്രീ ബ്രൗസറുമായി സഹകരിക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് പ്രീമിയം വരുമാനത്തില്‍ നിന്നുള്ള പങ്ക് നല്‍കിക്കൊണ്ടാണ് ഫയര്‍ഫോക്‌സ് പരസ്യങ്ങള്‍ ഇല്ലാതാക്കുന്നത്. പരസ്യമില്ലാത്ത പ്രീമിയം ഫയര്‍ഫോക്‌സ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റിലീസ് ചെയ്യും.