വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തണമെന്ന് ഒല സിഇഒ

August 17, 2021 |
|
News

                  വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തണമെന്ന് ഒല സിഇഒ

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ ആദ്യം രാജ്യത്ത് നിക്ഷേപം നടത്തണമെന്ന് ഒല സിഇഒ. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകള്‍ക്ക് നികുതി കുറയ്ക്കണമെന്ന ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായമേഖല രാജ്യത്ത് ഒരു സുസ്ഥിര വിപ്ലവം കാഴ്ച വയ്ക്കണമെന്ന് ഭവിഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. കമ്പനികള്‍ക്ക് രാജ്യത്തെ സാങ്കേതികവിദ്യയും മാനുഫാക്ചറിങ് ഇക്കോ സിസ്റ്റവും പരിഷ്‌കരിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപത്തിന് അനുയോജ്യമായ ഒരു ഇടമാണ് ഇന്ത്യയെന്ന് ആഗോള കമ്പനികളോട് അദ്ദേഹം പറഞ്ഞു. നേരത്തെ ടെസ്ലയുടെ ആവശ്യത്തോട് ലോകത്തെ രണ്ടാമത്തെ വലിയ മോട്ടോര്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗന്‍ കമ്പനിയും അനുകൂലമായി പ്രതികരിച്ചിരുന്നു. ഇറക്കുമതി തീരുവ കുറയ്ക്കുന്നത് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളെ ബാധിക്കില്ലെന്നും അത് നിക്ഷേപം പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നുമായിരുന്നു ജര്‍മന്‍ മോട്ടോര്‍ വാഹന ഭീമന്റെ ഈ വിഷയത്തിലെ പ്രതികരണം.

Read more topics: # ola, # ഒല,

Related Articles

© 2025 Financial Views. All Rights Reserved