
2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇന്ന് പുറത്തുവിടും. ഒന്നാം പാദത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ വളര്‍ച്ച പ്രകടമാകില്ലെന്നാണ് റേറ്റിങ് ഏജന്‍സികള്‍ വിലിയിരുത്തിയിട്ടുള്ളത്. ഒന്നാം പാദത്തില്‍ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലുള്ള വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തയിട്ടുള്ളത്. സാമ്പത്തിക മാന്ദ്യം രാജ്യത്ത് ശക്തമായിട്ടുണ്ടെന്നും, അ്താരാഷ്ട്ര ആഭ്യന്തര വിപണിയില്‍ വലിയ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടുണ്ടെന്നുമാണ് വിലിയിരുത്തല്‍.
അതേസമയം 2018-2019 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു. മാര്‍ച്ചില്‍ ഇന്ത്യ ജിഡിപി വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ച രേഖപ്പെടുത്തില്ലെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍. റിസര്‍വ്വ് ബാങ്ക് ഓഗസ്റ്റില്‍ വായ്പാ നയയോഗത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.9 ശതമാനമാക്കി വെട്ടിക്കുറക്കുകയും ചെയ്തു. റേറ്റിങ് ഏജന്‍സിയായ ക്രിസില്‍, മൂഡിസ്, വിവിധ ഏജന്‍സികള്‍ ഇന്ത്യയുടെ വളര്‍ച്ചാ നവനിരക്ക് നടുപ്പുവര്‍ഷംകുറയുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് വരെയുള്ള കാലയളവിലെ ജിഡിപി നിരക്കിലാണ് കനത്ത ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. ജിഡിപി നിരക്ക് 5.8 ശതമാനമായാണ് കുറഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന ജിഡിപി നിരക്കായിരുന്നു അന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ് ഇന്ത്യയെന്ന് തെളിയിക്കുന്ന കണക്കുകളായിരുന്നു ഇത്.
അതേസമയം 2018-2019 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ആകെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കാര്‍ഷിക, നിര്‍മ്മാണ മേഖലയിലെ ഇടിവാണ് ജിഡിപി നിരിക്കിനെ ബാധിക്കുന്നതിന് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം 2013-2014 കാലയളവില്‍ 6.4 ശതമാനമാണ് ജിഡിപി നിരക്കിലെ വളര്‍ച്ച പ്രകടമായത്.