
ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്പ്കാര്‍ട്ട് ഇപ്പോള്‍ രാജ്യത്ത് പുതിയൊരു നീക്കം നടത്താനുള്ള തയ്യാറെടുപ്പിലാണ്. 27,000 പലചരക്ക് കടകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് തങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. 700 നഗരങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് തങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്. ഉത്സവ സീസണ്‍ അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ ഫ്്്‌ളിപ്പ്കാര്‍ട്ട് തങ്ങളുടെ വിതരണ മേഖലയില്‍ കൂടുതല്‍ അഴിച്ചുപണി നടത്താനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.
ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് പുതിയൊരു നീക്കത്തിനാണ് ഇപ്പോള്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുള്ളത്. വിതരണ മേഖലയില്‍ കൂടുതല്‍ ഇടം നേടാനും, രാജ്യത്തെ വില്‍പ്പന രംഗം കൂടുതല്‍ ശക്തിപ്പെടുത്താനുമാണ് ഇപ്പോള്‍ ഫ്‌ളിപ്പ് കാര്‍ട്ട് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഫ്‌ളിപ്പ്കാര്‍ട്ട് തങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം ഫ്‌ളിപ്പ് കാര്‍ട്ടിന്റെ പുതിയ നീക്കം രാജ്യത്തെ മറ്റ് ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ക്ക് കൂടുതല്‍ വെല്ലുവിളിയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സംരംഭം ഫ്‌ളിപ്പ്കാര്‍ട്ടിന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.