
മുംബൈ: മുന്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഫണ്ട് മാനേജര്‍ പ്രശാന്ത് ഖെംക യെസ് ബാങ്ക് ലിമിറ്റഡിന്റെ മ്യൂച്വല്‍ ഫണ്ട് ബിസിനസ്സ് ഏറ്റെടുക്കുന്നു. 2020 ഓഗസ്റ്റ് 21 ന് ബാങ്ക് യെസ് അസറ്റ് മാനേജ്‌മെന്റ് (ഇന്ത്യ) ലിമിറ്റഡ് (YES AMC), യെസ് ട്രസ്റ്റി ലിമിറ്റഡ് എന്നിവയുടെ ഇക്വിറ്റി ഷെയര്‍ഹോള്‍ഡിംഗിന്റെ 100 ശതമാനം വില്‍ക്കുന്നതിന് ഒരു നിശ്ചിത കരാര്‍ നടപ്പാക്കിയിട്ടുണ്ടെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിക്കുന്നു.
ജിപിഎല്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിനാണ് ഓഹരികള്‍ വില്‍ക്കുന്നത്, ''ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. പ്രശാന്ത് ഖെംകയുടെ വൈറ്റ് ഓക്ക് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിന് 99% ഓഹരി ഉടമസ്ഥതയുളള കമ്പനിയാണ് ജിപിഎല്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്.
ഖെംക തന്റെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപനമായ വൈറ്റ് ഓക്ക് 2017 ലാണ് സ്ഥാപിച്ചത്. സ്വന്തമായി കമ്പനി തുടങ്ങുന്നതിന് മുന്‍പ് 2007 മുതല്‍ 2017 വരെ ഗോള്‍ഡ്മാന്‍ സാച്ച്‌സ് അസറ്റ് മാനേജ്‌മെന്റിലെ ജിഎസ് ഇന്ത്യ ഇക്വിറ്റിയുടെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറും ലീഡ് പോര്‍ട്ട്‌ഫോളിയോ മാനേജറുമായിരുന്നു അദ്ദേഹം.