
ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തിലെ വിദേശ നിക്ഷപത്തിന്റെ കണക്കുകള്‍ പുറത്തുവന്നു. ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റുകള്‍ വഴിയും നിക്ഷേപമായി എത്തിയ തുക 11,012 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 2019 ഫിബ്രുവരി മാസത്തിലും ഏപ്രില്‍ മാസത്തിലുമുള്ള വിദേശ നിക്ഷേപത്തിന്റെ കണകുകളാണിത്. ഫിബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 11,182 കോടി രൂപയാണ് വിദേശ നിക്ഷേമായി ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്.
ഫിബ്രുവരിയില്‍ ഇത് 45,981 കോടി രൂപയായിരുന്നു വിദേശ നിക്ഷേപം. ജനുവരിയില്‍ ലിക്വിഡിറ്റി ആശങ്കകള്‍ മൂലം വിദേശ നിക്ഷേപത്തില്‍ വന്‍ കുറവ് വന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജനുവരിയില്‍ 5,360 കോടി രൂപയോളം വിദേശ നിക്ഷേപകര്‍ പണം പിന്‍വലിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 16 വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേപമായി എത്തിയത് 14,300.22 കോടി രൂപയാണ്. ഇതില്‍ 3,288.12 കോടി രൂപയുടെ പിന്‍വലിക്കുമാണ് വിദേശ നിക്ഷേപത്തില്‍ നടന്നത്.