
മുംബൈ: ഫ്രാങ്ക്‌ളിന്‍ ടെമ്പിള്‍ടണ്‍ മ്യൂച്ചല്‍ഫണ്ടിന്റെ നാല് ഡെറ്റ് പദ്ധതികളുടെ എന്‍എവി ഒരു ദിവസം കൊണ്ട് 0.39 % മുതല്‍ 1.98% വരെ ഇടിഞ്ഞു. എസ്സല്‍ ഇന്‍ഫ്രപ്രൊജക്ടിലെ നിക്ഷേപത്തിലുണ്ടായ റേറ്റിങ് ഇടിവിനെ തുടര്‍ന്നാണ് എന്‍എവിയെയും ബാധിച്ചിരിക്കുന്നത്. 493.3 കോടിയാണ് ഫ്രാങ്ക്‌ളിന്‍ കമ്പനിയില്‍ നിക്ഷേപിച്ചത്.
ഫ്രങ്ക്‌ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ടിന്റെ എന്‍എവി 1.98 % ഇടിഞ്ഞു. ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഷോര്‍ട്ട് ടേം ഫണ്ടിന്റേത് 0.76%വും ഫ്രാങ്ക്‌ളിന്‍ ഇന്ത്യാ ക്രെഡിറ്റ് റിസ്‌ക് ഫണ്ടിന്‍രെ നെറ്റ് അസറ്റ് വാല്യു 0.77% വും ഡൈനാമിക് ആക്യുറല്‍ ഫണ്ടിന് 0.39% ഇടിവ് സംഭവിച്ചു. ഈ ഫണ്ടുകള്‍ക്ക് ഏജന്‍സികള്‍ മികച്ച റേറ്റിങ് നല്‍കിയിരുന്നു. ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് വന്‍ നഷ്ടമാണ് ഡിസംബര്‍ അഞ്ചിന് നേരിട്ടത്.