
2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ 15 വരെയുള്ള കണക്കുപ്രകാരം പ്രത്യക്ഷ നികുതിയിനത്തിലെ വരുമാനത്തില്‍ 17.6 ശതമാനം ഇടിവ്. ഡിസംബര്‍ 15 വരെ 4.95 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് സമാഹരിക്കാനായത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 6.01 ലക്ഷം കോടി രൂപയായിരുന്നു ലഭിച്ചത്.
കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ 2.26 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായ നികുതിയിനത്തില്‍ 2.57 ലക്ഷം കോടി രൂപയുമാണ് സമാഹരിച്ചത്. ഡിസംബര്‍ 15 വരെയുള്ള മുന്‍കൂര്‍ നികുതി കണക്കുകള്‍ പ്രകാരമാണിത്. അന്തിമ കണക്കുകളില്‍ നേരിയ മാറ്റമുണ്ടായേക്കാം.
ഒക്ടോബറില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം ധനക്കമ്മി 9.14 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ 114.8 ശതമാനം വരുമിത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഏറെക്കാലം അടച്ചിട്ടതാണ് സര്‍ക്കാരിന്റെ വരുമാനത്തെ താളം തെറ്റിച്ചത്.