മധ്യപ്രദേശില്‍ 9400 കോടി രൂപയുടെ ഹൈവേ പ്രൊജക്ടുകള്‍; ആഗസ്റ്റ് 25 ന് നിതിന്‍ ഗഡ്കരി തറക്കല്ലിടും

August 24, 2020 |
|
News

                  മധ്യപ്രദേശില്‍ 9400 കോടി രൂപയുടെ ഹൈവേ പ്രൊജക്ടുകള്‍;  ആഗസ്റ്റ് 25 ന് നിതിന്‍ ഗഡ്കരി തറക്കല്ലിടും

ന്യൂഡല്‍ഹി: വന്‍ വികസനം ലക്ഷ്യമിട്ട് മധ്യപ്രദേശില്‍ 9400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 35 ഹൈവേ പ്രൊജക്ടുകള്‍ക്ക് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആഗസ്റ്റ് 25 ന് തറക്കല്ലിടും. സംസ്ഥാനത്ത് 1,139 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 35 പദ്ധതികളാണ് ഒരുമിച്ച് നിര്‍മ്മാണം ആരംഭിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അധ്യക്ഷനാവും. സംസ്ഥാനത്തിന്റെ വികസനത്തില്‍ ഈ റോഡ് നിര്‍മ്മാണ പദ്ധതികള്‍ക്ക് വലിയ നേട്ടം വഹിക്കാനാവുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തിന്റെ ജിഡിപി ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നത് അടിസ്ഥാന സൗകര്യ വികസന രംഗത്തെ മുന്നേറ്റമാണ്. അതിനാല്‍ തന്നെ മികച്ച ഹൈവേകള്‍ക്ക് പ്രഥമ പരിഗണനയാണ് നല്‍കുന്നത്. മധ്യപ്രദേശില്‍ ഭാവിയില്‍ കൂടുതല്‍ വന്‍കിട പദ്ധതികള്‍ക്ക് അവസരമൊരുക്കാന്‍ ഈ പ്രൊജക്ടുകള്‍ക്ക് സാധിക്കുമെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതീക്ഷ.

Related Articles

© 2025 Financial Views. All Rights Reserved