
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഊര്‍ജ ഉത്പ്പാദന കമ്പനിയായ കമ്പനിയായ ഗെയ്‌ലിന് ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. കമ്പനിയുടെ അറ്റാദായത്തില്‍ 13 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. ഇതോടെ കമ്പനിയുടെ അറ്റാദായം 2,030 കോടി രൂപയായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 1,797.04 കോടി രൂപയായിരുന്നു.
അതേസമയം കമ്പനിയുടെ വരുമാനത്തില്‍ 11.52 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ കമ്പനിയുടെ വരുമാനം 17,898.16 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. അതേസമയം സ്റ്റാന്‍ഡ് എലോന്‍അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ അറ്റാദായത്തില്‍ ഇടിവുണ്ടായി. ഏകദേശം 25.61 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. 1,250.65 കോടി രൂപയായി ചുരുങ്ങുകയും ചെയ്തു.കമ്പനിയുടെ വരുമാനത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 10.21 ശതമാനം ഇടിവ് രേഖപ്പെടുക്കി 17,768 കോടി രൂപയായി ചുരുങ്ങഉുകയും ചെയ്തു.
അതേസമയം വരും നാളുകളില്‍ കമ്പനി തങ്ങളുടെ ഊര്‍ജ ഉത്പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ വിവിധ നടപടികളും സ്വീകരിക്കുന്നുണ്്ട്. രാജ്യത്ത് ഊര്‍ജ ആവശ്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.