ഐഐപി സൂചികയിലെ പ്രകടനം ജിഡിപി വളര്‍ച്ചാ നിരക്കില്‍ എങ്ങനെ ബാധിക്കും; മൂഡിസ് പറയുന്നത് ഇങ്ങനെ

December 16, 2019 |
|
News

                  ഐഐപി സൂചികയിലെ പ്രകടനം ജിഡിപി വളര്‍ച്ചാ നിരക്കില്‍ എങ്ങനെ ബാധിക്കും; മൂഡിസ് പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമാകുമെന്ന് വിലയിരുത്തല്‍. ജിഡിപി വളര്‍ച്ചയിലും, ഐഐപി (വ്യവസായിക ഉതപ്പാദന സൂചിക) വളര്‍ച്ചയിലും ചില മാറ്റങ്ങള്‍ കടന്നുവരുമെന്നും ഇവയില്‍ ചില കാര്യങ്ങള്‍ പ്രകടമാകുമെന്നും റേറ്റിങ് ഏജന്‍സിയായ മൂഡിസ്.  വ്യവസായിക വളര്‍ച്ചാ സൂചികയായ ഐഐപിയും, ജിഡിപിയും തമ്മിലുള്ള വളര്‍ച്ചാ നിരക്ക് ദുര്‍ബലമാണെന്നാണ് വിലിരുത്തല്‍,.  മൂഡിസ് ചൂണ്ടിക്കാട്ടുന്നത്  നടപ്പുവര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്  5.5 ശതമനത്തിലേക്ക് താഴുമെന്നാണ് പറയുന്നത്. ഐഐപി വളര്‍ച്ച 3.8 ശതമാനത്തിലേക്കും താഴ്ന്നിട്ടുണ്ട്. മൂന്നാം പാദത്തില്‍ പ്രധാനമായും രേഖപ്പെടുത്തിയ കണക്കുകളിലൊന്നാണ്.  

ഐഐപിയില്‍ പ്രകടമാകുന്ന വ്യാവസായ വികാസത്തേക്കാള്‍ 900 ബേസിസ് പോയിന്റ് കൂടുതലാണ് ജിഡിപിയെന്നാണ് വിലയിരുത്തപ്പെടുന്നത്.  അതേസമയം ഐഐപി പ്രതിമസ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. എന്നാല്‍  ജിഡിപി കണക്കാക്കുന്നത് ത്രമാസത്തിലമാണെന്നാണ്. എന്നാല്‍ വ്യവസായിക ഉത്പ്പാദനം ഏറ്റവംു കുറഞ്ഞ നിരക്കിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  

രാജ്യത്തെ വ്യവസായിക ഉത്പ്പാദന വളര്‍ച്ച എട്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. ഉത്പാദന വളര്‍ച്ച (ഐ.ഐ.പി) സെപ്റ്റംബറില്‍ എട്ടു വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയായ 4.3 ശതമാനത്തിലേക്ക് ഒതുങ്ങി. 2011 ഒക്ടോബറിന് ശേഷ രേഖ്‌പ്പെടുത്തിയ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  ഓഗസ്റ്റില്‍ വളര്‍ച്ച, ഏഴു വര്‍ഷത്തെ താഴ്ചയായ നെഗറ്റീവ് 1.1 ശതമാനമായിരുന്നു ഉണ്ടായത്. മുന്‍വര്‍ഷം ഇതേകാലയളവില്‍   4.6 ശതമാനമായിരുന്നു ഐ.ഐ.പി വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്.  രാജ്യത്തെ ഉത്പ്പാദന മേഖല ഏറ്റവും വലിയ വെല്ലുവിളിയിലേക്ക് നീങ്ങാന്‍ കാരണം കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലമാണെന്നാണ് വിലയിരുത്തല്‍.  

അതേസമയം വ്യവസായിക ഉത്പ്പാദനത്തില്‍ ചില തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.  വ്യവസായിക  ഉത്പ്പാദനത്തിലുണ്ടായ ഇടിവ് മൂം രണ്ടാം പാദത്തിലെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് താഴ്ന്നു. ഒന്നാം പാദത്തില്‍  അഞ്ച് ശതമാനമായിരുന്നു രേഖപ്പെടുത്തിയത്.  വ്യവസായിക ഉത്പാദനത്തില്‍ തളര്‍ച്ച നേരിട്ടതോടെ  നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  കഴിഞ്ഞ കാലങ്ങളില്‍ മാനുഫാക്ചിറിംഗ് മേഖല കാര്യമായ സംഭാവന ജിഡിപിയില്‍ നല്‍കിയിട്ടില്ലെന്നാണ് പറയുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved