
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ കുറഞ്ഞ് 4390 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയിലും വില നേരിയതോതില്‍ താഴ്ന്നു. ഔണ്‍സിന് 1,778.21 ഡോളര്‍ നിലവാരത്തിലാണ് സ്പോട് ഗോള്‍ഡ് വില. ഡോളര്‍ കരുത്താര്‍ജിച്ചതാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചത്.