
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന്റെ വില 400 രൂപ കൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപ കൂടി 4350 രൂപയുമായി. 8 ദിവസത്തിനിടെ പവന്റെ വിലയില്‍ 1,480 രൂപയുടെ വര്‍ധനവാണുണ്ടായത്.
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,755.91 ഡോളര്‍ നിലവാരത്തിലെത്തി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുവന്നതുമാണ് സ്വര്‍ണംനേട്ടമാക്കിയത്. ഒരാഴ്ചക്കിടെ വിലയില്‍ 1.5ശതമാനമാണ് വര്‍ധനവുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ വര്‍ധനവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണവില 46,793 രൂപയായി കുറഞ്ഞു. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.