
സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി. 4455 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1837 ഡോളര്‍ നിലവാരത്തിലാണ്. 4.91ശതമാനമാണ് ഇടിവുണ്ടായത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെവില 0.32ശതമാനം കുറഞ്ഞ് 47,857 രൂപ നിലവാരത്തിലെത്തി. ജനുവരിയില്‍ രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയില്‍ 72ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലേതുമായി താരതമ്യംചെയ്യുമ്പോഴാണ് ഈ വര്‍ധന.
വിലയില്‍ കുത്തനെ ഇടിവുണ്ടായതോടെ ചെറുകിട നിക്ഷേപകരും ജുവല്‍റികളും വന്‍തോതില്‍ വാങ്ങിക്കൂട്ടിയതാണ് ഇറക്കമതിയില്‍ വര്‍ധനവുണ്ടാക്കിയത്.