
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 280 രൂപ കൂടി 33,720 രൂപയായി. 4215 രൂപയാണ് ഗ്രാമിന്റെ വില. 33,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,731.49 ഡോളറായി ഉയര്‍ന്നു. ദേശീയ വിപണിയില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റമില്ല. 44,430 രൂപയാണ് വില. യുഎസ് ട്രഷറി ആദായത്തിലെ വര്‍ധനയില്‍ നേരിയ തോതില്‍ കുറവ് വന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വിലയ്ക്ക് ഉണര്‍വേകിയത്.