
മൂന്നുദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ചൊവാഴ്ച വര്‍ധിച്ചു. പവന്റെ വില 80 രൂപ കൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസം 35,680 രൂപ നിലവാരത്തിലായിരുന്നു പവന്റെ വില. ആഗോള വിപണിയിലും വിലയില്‍ വര്‍ധനവുണ്ടായി.
സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1836 ഡോളര്‍ നിലവാരത്തിലാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയെ സ്വാധീനിച്ചത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 47,940 രൂപ നിലവാരത്തിലാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്.