
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണം പവന് 33,480 രൂപയായി. ഗ്രാമിന് വില 4,185 രൂപ. ഇന്നലെ 33,720 രൂപയായിരുന്നു പവന് വില. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.
ഈ മാസം ആദ്യത്തെ 12 ദിവസം കൊണ്ട് പവന് 960 രൂപയുടെ വിലയിടിവ് സംഭവിച്ചു. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു. വെള്ളി നിരക്കിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 67.60 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 540.80 രൂപ.
ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണത്തിന് വിലയിടിഞ്ഞു. ഓഹരി, ബിറ്റ്കോയിന്‍ പോലുള്ള അപകടസാധ്യതയേറിയ നിക്ഷേപങ്ങളുടെ കുതിപ്പാണ് സ്വര്‍ണത്തിന് വിനയാവുന്നത്.