
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വില ശനിയാഴ്ച രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച് ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയും ആണ് ഇന്നത്തെ സ്വര്‍ണ വില. തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ ഒരേ വില തുടര്‍ന്ന ശേഷം സ്വര്‍ണ വില വെള്ളിയാഴ്ച വര്‍ധിച്ചിരുന്നു.
ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചു ഗ്രാമിന് 4465 രൂപയിലും പവന് 35,720 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 1, 2 തീയതികളില്‍ ആയിരുന്നു. പവന് 35,040 എന്ന നിരക്കായിരുന്നു. അതേ സമയം ആര്‍ബിഐ അടുത്ത സോവറിന്‍ ഗോള്‍ഡ് ബോണ്ട് വില്പന പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കുന്ന ആദ്യ ശ്രേണിയുടെ വില്പന 21ന് അവസാനിക്കും.