
സംസ്ഥാനത്ത് സ്വര്‍ണ വില 36,000 കടന്നു. വ്യാഴാഴ്ച പവന്റെ വിലയില്‍ 200 രൂപയാണ് കൂടിയത്. ഇതോടെ 36,120 രൂപയായി വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4515 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 35,920 രൂപയായിരുന്നു. രണ്ടാഴ്ചക്കിടെ 1,200 രൂപയാണ് വര്‍ധിച്ചത്. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് 1,824.81 ഡോളര്‍ നിലവാരത്തിലാണ്.
മുന്‍ വ്യാപാര ദിനത്തില്‍ നാലുമാസത്തെ ഉയര്‍ന്ന നിലവാരമായ 1,829.55 നിലവാരത്തിലെത്തിയ ശേഷം വില കുറയുകയായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം 24 കാരറ്റിന് 48,265 രൂപയായും കുറഞ്ഞു. വെള്ളിയുടെ വിലയില്‍ കാര്യമായ മാറ്റമില്ല.