
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4200 രൂപയും പവന് 33,600 രൂപയുമാണ് ചൊവ്വാഴ്ച . മാര്‍ച്ച് 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. കുറഞ്ഞ വില മാര്‍ച്ച് 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്. മാര്‍ച്ചില്‍ ഇതുവരെ പവന് 840 രൂപയാണ് കുറഞ്ഞത്. എംസിഎക്സിന്റെ സ്വര്‍ണ്ണ ഫ്യൂച്ചര്‍ 0.06 ശതമാനം അഥവാ 25 രൂപ ഉയര്‍ന്ന് 10 ഗ്രാമിന് 44,925 രൂപയായി. അതേ സമയം രാജ്യാന്തര സ്വര്‍ണവില 1730 ഡോളറിനടുത്ത് ക്രമപ്പെടുന്നത് അടുത്ത കുതിപ്പിന് മുന്നോടിയായിട്ടാണെന്നു കരുതുന്നു.