
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്പോട് ഗോള്‍ഡ് വില 0.4 ശതമാനം താഴ്ന്ന് 1,769.03 നിലവാരത്തിലാണ്. ഇ വര്‍ഷം മാത്രം ഇതുവരെ മൂന്ന് ശതമാനത്തിലേറെയാണ് ഇടിവുണ്ടായത്.
യുഎസ് ട്രഷറി ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചത്. ദേശീയ വിപണിയിലും വില ഇടിയുകയാണ്. എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില എട്ടുമാസത്തെ താഴ്ന്നനിലാവാരമായ 46,145 രൂപയിലെത്തി. കഴിഞ്ഞ ഓഗസ്റ്റിലാണ് റെക്കോഡ് നിലവാരമായ 56,200ല്‍ സ്വര്‍ണ വിലയെത്തിയത്.