
ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. വ്യാഴാഴ്ച 120 രൂപ കൂടി പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4560 രൂപയുമായി. രണ്ടുദിവസമായി 36,360 രൂപയില്‍ തുടരുകയായിരുന്നു വില. അന്തര്‍ദേശീയ വിപണിയില്‍ വിലയില്‍ കാര്യമായ വ്യതിയാനമുണ്ടായില്ല.
ഔണ്‍സിന് 1,869.50 ഡോളര്‍ നിലവാരത്തിലാണ് വില. ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ട്രഷറി ആദായം 1.66 ശതമാനമായി വര്‍ധിച്ചതും സ്വര്‍ണ വിലയെ പിടിച്ചുനിര്‍ത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 0.32 ശതമാനം താഴ്ന്ന് 10 ഗ്രാമിന് 48,520 രൂപയിലെത്തി.