
മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ചൊവാഴ്ച 200 രൂപ വര്‍ധിച്ചു. ഇതോടെ പവന്റെ വില 36,200 രൂപയായി. 4525 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ വില 0.3 ശതമാനം വര്‍ധിച്ച് 1,818.25 ഡോളറിലെത്തി. യൂറോപ്പില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്.
യുഎസ് ട്രഷറി ആദായത്തില്‍ കുറവുണ്ടായതും സ്വര്‍ണത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.38 ശതമാനം കൂടി 48,278 രൂപയിലെത്തി. നിലവില്‍ ഒരു മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില.