
കേരളത്തില്‍ ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 36880 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ?ഗമിക്കുന്നത്. ഗ്രാമിന് 4610 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ജനുവരിയിലെ ഏറ്റവും കുറഞ്ഞ വില 36400 രൂപയാണ്. ജനുവരി 16 മുതല്‍ 18 വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ?ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില ജനുവരി 5, 6 തീയതികളില്‍ രേഖപ്പെടുത്തിയ 38400 രൂപയാണ്.
ആഗോള സൂചകങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.11 ശതമാനം ഇടിഞ്ഞ് 49,394 രൂപയിലെത്തി. വെള്ളി വില കിലോയ്ക്ക് 0.71 ശതമാനം ഇടിഞ്ഞ് 66,821 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.18 ശതമാനവും വെള്ളി വില 0.5 ശതമാനവും ഉയര്‍ന്നു.
ആഗോള വിപണിയില്‍, യുഎസ് ട്രഷറി വരുമാനം കൂടുതലായതിനാല്‍ സ്വര്‍ണ്ണ വിലയില്‍ ഇടിവുണ്ടായെങ്കിലും വിലയേറിയ ലോഹം ഇപ്പോഴും 2% നേട്ടത്തില്‍ തുടരുകയാണ്. സ്പോട്ട് സ്വര്‍ണ വില ഇന്ന് 0.3 ശതമാനം ഇടിഞ്ഞ് 1,863.56 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 1.1 ശതമാനം ഇടിഞ്ഞ് 25.67 ഡോളറിലെത്തി. പ്ലാറ്റിനം വില 1.2 ശതമാനം ഇടിഞ്ഞ് 1,113.40 ഡോളറിലെത്തി.