
6 ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന്റെ വില 400 രൂപ കൂടി 36,880 രൂപയായി. ഗ്രാമിന്റെ വില 50 രൂപ വര്‍ധിച്ച് 4610 രൂപയുമായി. മെയ് 20 മുതല്‍ 25 വരെ 36,480 രൂപയായില്‍ തുടരുകയായിരുന്നു വില. ഡോളര്‍ ദുര്‍ബലമായതോടെ ആഗോള വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1,900 ഡോളര്‍ നിലവാരത്തിലെത്തി.
ഡോളര്‍ സൂചിക 4 മാസത്തെ താഴ്ന്ന നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായം രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരമായ 1.57 ശതമാനത്തിലാണ്. ഇപ്പോഴും നിലനില്‍ക്കുന്ന പണപ്പെരുപ്പ ഭീഷണിയാണ് ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 49,049 രൂപയുമായി. വെള്ളിയിലും സമാനമായ വില വര്‍ധനവുണ്ടായിട്ടുണ്ട്.