
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില ഒറ്റയടിക്ക് 400 രൂപ കുറഞ്ഞ് 35,040 രൂപയിലെത്തി. കഴിഞ്ഞ ദിവസം 35,440 രൂപയായിരുന്നുവില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയുമായി. ആഗോള വിപണിയിലും വിലയിടിവുണ്ടായി. യുഎസ് ട്രഷറി ആദായം രണ്ടാഴ്ചയിലെ ഉയര്‍ന്നനിലവാത്തിലേയ്ക്ക് കുതിച്ചതാണ് വിലയെ ബാധിച്ചത്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,767.12 ഡോളര്‍ നിലവാരത്തിലെത്തി. ഏഴാമത്തെ ദിവസവും ദേശീയ വിപണിയില്‍ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,691 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.