
സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ് തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 36,760 രൂപയിലെത്തി. 4595 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന്റെ വില ഒമ്പത് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഔണ്‍സിന് 1,818.53 ഡോളറായാണ് വര്‍ധിച്ചത്. എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സില്‍ 10 ഗ്രാമിന്റെ വില 49,085 രൂപ നിലവാരത്തിലുമെത്തി.
കോവിഡ് വ്യാപനം മൂലം വിവിധ രാജ്യങ്ങള്‍ സമ്പദ്ഘടനയ്ക്ക് കരുത്തുപകരാന്‍ സാമ്പത്തിക പാക്കേജുകളുമായി മുന്നോട്ടുപോകുമെന്ന പ്രതീക്ഷയാണ് സ്വര്‍ണ വില തുടര്‍ച്ചയായി വര്‍ധിക്കുന്നതിനു പിന്നില്‍. ജൂലായ് ആറിന് 35,800 നിലവാരത്തിയേല്ക്ക് പവന്റെ വില താഴ്ന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കൂടുന്ന പ്രവണതയായിരുന്നു വിപണിയില്‍ കണ്ടത്. ഇതോടെ ഈ വര്‍ഷം പവന്റെ വിലയില്‍ 7,760 രൂപയാണ് കൂടിയത്.