
കേരളത്തില്‍ സ്വര്‍ണ വില ഇന്നും വര്‍ദ്ധിച്ചു. പവന് 160 രൂപ വര്‍ദ്ധിച്ച് 37360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വര്‍ണ വില 400 രൂപ വര്‍ദ്ധിച്ചിരുന്നു. സെപ്റ്റംബര്‍ 24ന് രേഖപ്പെടുത്തിയ പവന് 36720 രൂപയാണ് കേരളത്തില്‍ സ്വര്‍ണത്തിന് കഴിഞ്ഞ രണ്ടര മാസത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.
കേരളത്തില്‍ ഈ മാസം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ കുറവുണ്ടായിരുന്നു. സെപ്റ്റംബര്‍ പകുതിയോടെയാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 15, 16 തീയതികളിലെ പവന് 38160 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. സെപ്റ്റംബര്‍ 21നും ഇതേ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില 24ന് രേഖപ്പെടുത്തിയ 36720 രൂപയാണ്.
ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണം, വെള്ളി വില ഇന്ന് കുത്തനെ ഇടിഞ്ഞു. എംസിഎക്സില്‍ ഡിസംബറിലെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.5 ശതമാനം ഇടിഞ്ഞ് 50,386 രൂപയിലെത്തി. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 2 ശതമാനം ഇടിഞ്ഞ് 61,267 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 1% അഥവാ 500 രൂപ ഉയര്‍ന്നപ്പോള്‍ വെള്ളി കിലോയ്ക്ക് 1,900 രൂപ ഉയര്‍ന്നു. ഓഗസ്റ്റ് 7 ന് റെക്കോര്‍ഡ് ഉയര്‍ന്ന വിലയായ 56,200 രൂപ വരെ എത്തി സ്വര്‍ണ വില പിന്നീട് ഇടിയുകയായിരുന്നു. ഈ ആഴ്ച തുടക്കത്തില്‍ വില 49,500 രൂപയില്‍ താഴെയായി.