സ്വര്‍ണ വില കുതിച്ചുയര്‍ന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

October 06, 2020 |
|
News

                  സ്വര്‍ണ വില കുതിച്ചുയര്‍ന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുതിച്ചുയര്‍ന്നു. പവന് 360 രൂപ ഉയര്‍ന്ന് 37480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്. പവന് 37120 രൂപയായിരുന്നു സ്വര്‍ണ വില.

ഇന്ത്യന്‍ വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു. എംസിഎക്സില്‍ ഡിസംബര്‍ ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 0.15 ശതമാനം ഇടിഞ്ഞ് 50,550 രൂപയായി. വെള്ളി ഫ്യൂച്ചറുകള്‍ 0.12 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 61,868 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.1 ശതമാനം ഉയര്‍ന്നിരുന്നു. ഇന്നലത്തെ ഏറ്റവും താഴ്ന്ന നിരക്കായ 50,030 ല്‍ നിന്ന് വെള്ളി വില ഒരു ശതമാനം നേട്ടം കൈവരിച്ചു.

കഴിഞ്ഞ സെഷനില്‍ രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ന്നതിന് ശേഷം ആഗോള വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് മാറ്റമില്ല. സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 1,912.49 ഡോളറാണ് ഇന്നത്തെ നിരക്ക്. തിങ്കളാഴ്ച ഇത് 1,918.36 ഡോളറായിരുന്നു. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 24.37 ഡോളറിലും പ്ലാറ്റിനം 0.1 ശതമാനം ഉയര്‍ന്ന് 897.99 ഡോളറിലും പല്ലേഡിയം 0.2 ശതമാനം ഇടിഞ്ഞ് 2,356.85 ലും എത്തി.

സമ്മിശ്ര യുഎസ് സാമ്പത്തിക ഡാറ്റ, വര്‍ദ്ധിച്ചുവരുന്ന വൈറസ് കേസുകള്‍, ഉത്തേജക നടപടികളുടെ കാലതാമസം എന്നിവ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നു. ഇത് സ്വര്‍ണ വിലയെ ബാധിക്കുന്ന ഘടങ്ങളാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വ കാലഘട്ടത്തില്‍ നേട്ടമുണ്ടാക്കുന്ന ഒരു സുരക്ഷിത നിക്ഷേപ താവളമായാണ് എല്ലാവരും സ്വര്‍ണ്ണത്തെ കണക്കാക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved