
കേരളത്തില്‍ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 36360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4545 രൂപയാണ് ഇന്നത്തെ നിരക്ക്. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 36480 രൂപയായിരുന്നു സ്വര്‍ണ വില. 38880 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില.
ആഗോള പ്രവണതകളെ തുടര്‍ന്ന് ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.03 ശതമാനം ഇടിഞ്ഞ് 48,501 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.5 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 59,570 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.11 ശതമാനം ഇടിഞ്ഞപ്പോള്‍ വെള്ളി വിലയില്‍ കാര്യമായ മാറ്റമില്ലായിരുന്നു. ആഗോള നിരക്കിന്റെ സമാനമായ ഇടിവിന് അനുസൃതമായി അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ സ്വര്‍ണ്ണ നിരക്ക് 10 ഗ്രാമിന് 1,700 രൂപ കുറഞ്ഞു.
ആഗോള വിപണിയില്‍ സ്വര്‍ണ വില 0.3 ശതമാനം കുറഞ്ഞ് 1,810.44 ഡോളറിലെത്തി. കൊവിഡ് -19 വാക്‌സിന്‍ വികസനത്തില്‍ പുരോഗതിയും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വൈറ്റ് ഹൗസിലേക്കുള്ള മാറ്റവും അപകടസാധ്യത വര്‍ദ്ധിപ്പിച്ചതിനാല്‍ ഈ ആഴ്ച സ്വര്‍ണ്ണ വില 3 ശതമാനത്തിലധികം ഇടിഞ്ഞു.
മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി വില ഇന്ന് ഔണ്‍സിന് 0.9 ശതമാനം ഇടിഞ്ഞ് 23.25 ഡോളറിലും പ്ലാറ്റിനം വില 0.1 ശതമാനം ഇടിഞ്ഞ് 961.18 ഡോളറിലും പല്ലേഡിയം 0.3 ശതമാനം ഉയര്‍ന്ന് 2,391.19 ഡോളറിലും എത്തി. ഇന്ത്യയില്‍ 10 ഗ്രാമിന് 56,200 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷമാണ് സ്വര്‍ണ വില ഇടിയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണ വില കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്.