
ന്യൂഡല്‍ഹി: ജൂലൈയില്‍ രാജ്യത്തിന്റെ കയറ്റുമതി വരുമാനം 3543 കോടി ഡോളര്‍. മുന്‍കൊല്ലം ജൂലൈയിലേതിനെക്കാള്‍ 50% കൂടുതലാണിത്. ഇറക്കുമതിച്ചെലവ് 63% കൂടി 4640 കോടി ഡോളറായി. ഇവ തമ്മിലുള്ള വ്യത്യാസമായ വ്യാപാരക്കമ്മി 1097 കോടി ഡോളറാണ്.എണ്ണഇറക്കുമതി 97.45% കുതിച്ച് 1289 കോടി ഡോളറിന്റേതായി. ഏപ്രില്‍ ജൂലൈ കാലയളവിലെ കയറ്റുമതി വരുമാനം മുന്‍ വര്‍ഷം ഇതേ കാലത്തെക്കാള്‍ 74.5% ഉയര്‍ന്ന് 13082 കോടി ഡോളറായി. ഇറക്കുമതി 94% ഉയര്‍ന്ന് 17250 കോടി ഡോളറിന്റേതായി.