
ന്യൂഡൽഹി: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും നോവൽ കൊറോണ വൈറസ് അണുബാധയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നതും തടയാൻ, ലോകമെമ്പാടുമുള്ള ഫാക്റ്റ് ചെക്കർമാരുടേയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവരുടേയും ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഗൂഗിൾ 6.5 മില്യൺ ഡോളർ വാഗ്ദാനം ചെയ്തു. കോവിഡ് -19 നെ സംബന്ധിച്ചുള്ള തെറ്റായ വിവരങ്ങൾ വ്യാപകമാണ്. വീഡിയോ, സ്റ്റോറികൾ, മെസേജുകൾ എന്നിവ കണ്ട് ആളുകൾ ഭക്ഷണം, മരുന്നുകൾ, രാസവസ്തുക്കൾ തുടങ്ങിയ അശാസ്ത്രീയമായ രീതികളിലൂടെ കൊറോണയെ ചെറുക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചർ എന്നിവയുൾപ്പെടെ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കോവിഡ് -19 മായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന്, വിശ്വസനീയ ഉറവിടങ്ങളായ ആശുപത്രികൾ, ലോകാരോഗ്യ സംഘടന, പ്രാദേശിക-കേന്ദ്ര സർക്കാരുകൾ എന്നിവയുമായി സഹകരിച്ച് വിവിധ ചാറ്റ്ബോട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പകർച്ചവ്യാധി തടയാൻ പരിശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ നടത്തുന്ന നിരവധി ശ്രമങ്ങളിലൊന്നാണ് ഈ പ്രഖ്യാപനം. കൂടുതൽ വിവരങ്ങൾ ഉടൻ പങ്കിടാമെന്നും ഗൂഗിൾ ന്യൂസ് ലാബിന്റെ ന്യൂസ് ആൻഡ് ഇൻഫർമേഷൻ ക്രെഡിബിലിറ്റി ലീഡ് അലക്സിയോസ് മാന്റ്സാർലിസ് പ്രസ്താവനയിൽ പറഞ്ഞു.
തെറ്റായ വിവരത്തിനെതിരെ പോരാടുന്നതിന് വേണ്ടി നിലവിൽ ഓൺലൈനിൽ തെറ്റായ വിവരത്തിനെതിരെ പോരാടുന്നതിന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു പദ്ധതിയായ ഫസ്റ്റ് ഡ്രാഫ്റ്റിനുള്ള പിന്തുണയും ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് (ജിഎൻഐ) വർദ്ധിപ്പിക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റർ, ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് (ഒ.എസ്.എഫ്) തുടങ്ങിയ സംഘടനകൾ ഉൾപ്പെടുന്ന ജിഎൻഐ 2015 ലാണ് ഗൂഗിൾ സ്ഥാപിച്ചത്.
ഫസ്റ്റ് ഡ്രാഫ്റ്റ് ഒരു ഓൺലൈൻ റിസോഴ്സ് ഹബ് നൽകും. ലോകമെമ്പാടുമുള്ള കോവിഡ് -19 കവർ ചെയ്യുന്ന റിപ്പോർട്ടർമാർക്കായി പ്രതിസന്ധിയിൽ പ്രതികരിക്കുന്നതുൾപ്പെടെ പരിശീലനം നൽകും. വ്യാജവാർത്തകളെ കണ്ടെത്തുന്നതിനും അതിനെ നേരിടുന്നതിനും അവർ ന്യൂസ് റൂമുകളെ സഹായിക്കും.
മാധ്യമപ്രവർത്തകർക്കും ആരോഗ്യ സംഘടനകൾക്കും പ്രാദേശിക അധികാരികൾക്കും ലോക്കൽ ഗൂഗിൾ ട്രെൻഡ് ഡാറ്റയിലേക്ക് അനുമതി നൽകുന്നതിലൂടെ കോവിഡ് -19 നെക്കുറിച്ച് വായനക്കാർക്ക് എന്താണ് അറിയേണ്ടതെന്ന് ഗൂഗിളിന് മനസിലാക്കാൻ കഴിയും. ഡാറ്റ പ്രയോജനപ്പെടുത്തുന്നതിന് ഗൂഗിൾ ഇന്ത്യയിലെ ബൂം ലൈവ്, നൈജീരിയയിലെ ആഫ്രിക്ക ചെക്ക് എന്നിവയുമായി സഹകരിച്ച് ഡാറ്റാ ലീഡുകളെ പിന്തുണയ്ക്കുന്നു. ഒപ്പം ആരോഗ്യവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ തിരിച്ചറിയുന്നതിന് ഇന്ത്യയിലെയും നൈജീരിയയിലെയും ആയിരം മാധ്യമപ്രവർത്തകർക്ക് പരിശീലനം നൽകും.