ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് ഗൂഗിളും; വിപണിയിലുണ്ടാകുക കടുത്ത മത്സരം

July 16, 2020 |
|
News

                  ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് ഗൂഗിളും; വിപണിയിലുണ്ടാകുക കടുത്ത മത്സരം

ന്യൂഡല്‍ഹി: ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനില്‍ നിന്ന് നേരിട്ട് ഓണ്‍ലൈനായി ഭക്ഷണം ബുക്ക് ചെയ്യാനുള്ള സംവിധാനം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഉടന്‍ ലഭിച്ചേക്കുമെന്ന് വിവരം. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനം പരീക്ഷിക്കാന്‍ ഗൂഗിള്‍ ആരംഭിച്ചതായി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഡുണ്‍സോ(Dunzo) പോലുള്ള മൂന്നാം പ്ലാറ്റ്ഫോമിന്റെ സഹായത്തോടെയാകും ഭക്ഷണം ഉപഭോക്താവിന് എത്തിക്കുക. ഹോട്ടലുകളുടെ മെനു, വില വിവരം എന്നിവ ഉള്‍ക്കൊള്ളിച്ച് തങ്ങളുടെ സംവിധാനം പരിഷ്‌കരിക്കാന്‍ ഡുണ്‍സോ ശ്രമം തുടങ്ങി.

മറ്റ് തേര്‍ഡ് പാര്‍ട്ടി പ്ലാറ്റ്ഫോമുകളുടെ സേവനം കൂടി ഭക്ഷണ വിതരണത്തിന് ലഭ്യമാക്കാനാണ് ഗൂഗിള്‍ ആലോചിക്കുന്നത്.  അമേരിക്കയില്‍ ഈ സേവനം ഇപ്പോള്‍ ലഭ്യമാണ്. ഓര്‍ഡര്‍ഫുഡ് (orderfood.google.com) എന്ന സംവിധാനത്തിലൂടെയാണ് ഇത് ലഭ്യമാക്കുന്നത്.

ഗൂഗിളിന്റെ രംഗപ്രവേശം വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കാം. നിലവില്‍ സ്വിഗിയും സൊമാറ്റോയും പോലുള്ള കമ്പനികള്‍ക്ക് കടുത്ത മത്സരം അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

Related Articles

© 2025 Financial Views. All Rights Reserved