
ഗൂഗിള്‍ പിക്‌സല്‍ 4 സീരീസ് ഫോണുകള്‍ക്കായി കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഒക്ടോബര്‍ ആദ്യ വാരം ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍ നാലു വകഭേദങ്ങളില്‍ ഇറങ്ങുമെന്നും ആന്‍ഡ്രോയിഡ് 10 ഉപയോഗിക്കുന്ന ഗൂഗിള്‍ പിക്‌സല്‍ 4 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുമെന്നും കമ്പനി അറിയിച്ചു.
നിലവില്‍ ഒരു വേരിയന്റ് മാത്രമാണ് ഫോണിനുള്ളത്. പുത്തന്‍ പിക്‌സല്‍ സീരിസില്‍ ഇരട്ട ക്യാമറകളുണ്ടാകുമെന്നും ആംഗ്യത്തിലൂടെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പാട്ടുകള്‍ മാറ്റാനും ഫോണ്‍ സൈലന്റ് ആക്കുന്നത് മുതല്‍ അലാറം സ്‌നൂസ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
ഫോണുകളുടെ സുരക്ഷയ്ക്കായി 'ഫെയ്‌സ് അണ്‍ലോക്ക്' ഇതിലൂടെ ഗൂഗിള്‍ അവതരിപ്പിക്കും. വിരലടയാളം ഉപയോഗിച്ച് ഗൂഗിള്‍ സേവനങ്ങളിലേക്ക് പ്രവേശിക്കാനും സാധ്യമാകും.