3 വര്‍ഷം കൊണ്ട് ഇന്ധന നികുതിയായി കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 8 ലക്ഷം കോടി രൂപ

December 15, 2021 |
|
News

                  3 വര്‍ഷം കൊണ്ട് ഇന്ധന നികുതിയായി കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 8 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ നികുതിയായി പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി രൂപ. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പാര്‍ലമെന്റിനെ ഇക്കാര്യം അറിയിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം നികുതിയായി 3.71 ലക്ഷം കോടി പിരിച്ചെടുത്തു. രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പെട്രോളിനും ഡീസലിനുമുള്ള തീരുവകളും വര്‍ധിപ്പിച്ചിരുന്നു. പെട്രോളിനുള്ള എക്‌സൈസ് തീരുവ 2018ല്‍ ലിറ്ററിന് 19.48 രൂപയായിരുന്നു. 2021ല്‍ ഇത് 27.90 രൂപയാക്കി വര്‍ധിപ്പിച്ചു. ഡീസല്‍ തീരുവ 15.33 രൂപയില്‍ നിന്നും 21.80 രൂപയായാണ് വര്‍ധിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ 2018-19ല്‍ 2,10,282 കോടിയും 2019-20, 2020-21 വര്‍ഷങ്ങളില്‍ യഥാക്രമം 2,19,750, 3,71,908 കോടിയുമാണ് നികുതിയായി പിരിച്ചെടുത്തത്. ഈ വര്‍ഷം നവംബറില്‍ പെട്രോളിന്‍േറയും ഡീസലിന്‍േറയും എക്‌സൈ് തീരുവ അഞ്ച് രൂപയും 10 രൂപയും കുറച്ചിരുന്നു.

Read more topics: # നികുതി, # Fuel Tax,

Related Articles

© 2025 Financial Views. All Rights Reserved