കൊവിഡ് വാക്‌സിന്റെ വാണിജ്യ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

November 26, 2021 |
|
News

                  കൊവിഡ് വാക്‌സിന്റെ വാണിജ്യ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്റെ വാണിജ്യ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും വാണിജ്യ കയറ്റുമതിക്കാണ് കേന്ദ്രാനുമതി നല്‍കിയത്. നിലവില്‍ എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിന് വാക്‌സിനുള്ള സാഹചര്യത്തിലാണ് തീരുമാനം. വാണിജ്യ കയറ്റുമതി നടത്താവുന്ന വാക്‌സിന്റെ അളവ് ഓരോ മാസവും കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും.  വിവിധ രാജ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്റെ വിതരണം അടുത്തിടെ പുനരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനികള്‍ക്ക് വാക്‌സിന്‍ കയറ്റുമതിക്കും അനുമതി നല്‍കുന്നത്.

അതിനിടെ, കൊവിഡ് 19ന്റെ പുതിയ വകഭേദം  ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കുറച്ച് സാമ്പിളുകളില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും, പടരാനുള്ള ശേഷിയുമടക്കമുള്ള കാര്യങ്ങളു പരിശോധിച്ച്  വരികയാണെന്നും അവര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി ആയ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആ.1.1.529 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദത്തിന്, മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപമാണ് കൈവന്നിരിക്കുന്നത്.  അവയ്ക്ക് ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതല്‍ സംക്രമണം നടത്താനും സാധിക്കുമെന്നാണ് വിലയിരുത്തലെന്നും. ശാസ്ത്രജ്ഞര്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved