
ന്യൂഡല്‍ഹി: മാന്ദ്യം ശക്തമായതിനെ തുടര്‍ന്ന് കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണം നടപ്പിലാക്കുമോ? കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതോടെ സര്‍ക്കാറിന്റെ വരുമാനത്തില്‍ കുറവുണ്ടാകുമെന്നാണ് വിലയരുത്തല്‍. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് മാത്രമാണ് ഇതിന്റെ നേട്ടം ഉണ്ടാവുക. അതേസമ.ം രാജ്യത്ത് മാന്ദ്യം നിലനില്‍ക്കുന്നതിനാല്‍, സമ്പന്നര്‍ക്കുള്ള ആദായനികുതിനിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ കുറവുവരുത്തിയേക്കില്ല. ആദായനികുതിനിരക്ക് കുറയ്ക്കുമെന്നത് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് വാഗ്ദാനമായിരുന്നു. എന്നാല്‍ അതിഭീകരമായ സാമ്പത്തിക മാന്ദ്യമാണ് നിലനില്‍ക്കുന്നത് ഈ സാഹചര്യം കണക്കിലെടുത്ത് നിരക്ക് തല്‍ക്കാലം കുറയ്ക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.
ധനമന്ത്രാലയം കോര്‍പ്പറേറ്റ് നികുതി 22 ശതമാനംവരെ കുറച്ചതോടെ, വ്യക്തിഗത ആദായനികുതിയുടെ കാര്യത്തിലും ഇളവുവേണമെന്ന ആവശ്യം ശക്തമായിരുന്നു. സാമ്പത്തികമാന്ദ്യം, കുറഞ്ഞ നികുതിവരവ്, നികുതിയിതര വരുമാനത്തിലെ കുറവ് തുടങ്ങി പലകാരണങ്ങളാണ് വ്യക്തിഗത ആദായനികുതി നിരക്കു കുറയ്ക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നത്.
കഴിഞ്ഞ ബജറ്റിലാണ് അതിസമ്പന്നര്‍ക്കുള്ള വ്യക്തിഗത ആദായനികുതി 42 ശതമാനാക്കി വര്‍ധിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധങ്ങളുയര്‍ന്നതോടെയാണ് ആദായനികുതിയുമായി ബന്ധപ്പെട്ട കമ്മറ്റി ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. വിവിധ സ്ലാബുകളിലെ നികുതി കുറക്കാന്‍ ധനകാര്യ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ നികുതി നിരക്ക് കുറക്കേണ്ടെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പൗരന്മാരുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ഉയര്‍ന്ന നികുതി നിരക്കുകള്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. താഴ്ന്ന വരുമാനമുള്ളവരുടെ നികുതി ഭാരം കുറക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.