റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദേശ നിക്ഷേപ ചട്ടങ്ങളില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍

March 16, 2022 |
|
News

                  റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദേശ നിക്ഷേപ ചട്ടങ്ങളില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍

സ്ഥലക്കച്ചവടം ഉള്‍പ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് നടക്കുന്ന എഫ്ഡിഐകള്‍ക്കായുള്ള ശക്തമായ ചട്ടക്കൂട് സംബന്ധിച്ച് വ്യക്തത കൊണ്ടുവന്നിട്ടുള്ളത്.

ഒരു വസ്തുവിന്മേലുള്ള ആദായം/ വാടക എന്നിവ പോലുള്ള വരുമാനം റിയല്‍ എസ്റ്റേറ്റ് ബിസിനസിന് തുല്യമല്ലെന്നും വ്യക്തത വരുത്തിയിട്ടുണ്ട്. അതായത് ടൗണ്‍ഷിപ്പ് നിര്‍മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കല്‍, ഫ്ളാറ്റ്/ഓഫീസ് കെട്ടിട നിര്‍മാണം, റോഡുകളും പാലങ്ങളും നിര്‍മിക്കല്‍ എന്നിവയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയമാണ്. ലാഭേച്ഛയോടെ ഭൂമി കച്ചവടങ്ങള്‍ നടത്തുന്ന കമ്പനികളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം നിയമ വിധേയമല്ല എന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഫാം ഹൗസ് നിര്‍മിക്കലിനും ഇത്തരത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയമല്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved