ജിഎസ്ടിയില്‍ കൃത്രിമം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും; നികുതി കുറച്ച ഉത്പ്പന്നങ്ങള്‍ക്ക് അധിക വില ഈടാക്കിയാല്‍ പിഴ അടയ്ക്കണം

June 22, 2019 |
|
News

                  ജിഎസ്ടിയില്‍ കൃത്രിമം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും; നികുതി കുറച്ച ഉത്പ്പന്നങ്ങള്‍ക്ക് അധിക വില ഈടാക്കിയാല്‍ പിഴ അടയ്ക്കണം

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജിഎസ്ടി സ്ലാബ് കുറച്ചിട്ടും, ഉത്പ്പന്നങ്ങള്‍ക്ക് വിലകുറക്കാത്ത സംരംഭകര്‍ക്കെതിരെയും, കമ്പനികള്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ സ്വീകരിച്ചേക്കും. അതേസമയം രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാനുള്ള ആന്റി പ്രൊഫറ്റീയറിംഗ് അതോറിറ്റി (National Anti-Profiteering Authority (NAA) ന്റെ കാലാവധി നീട്ടാനുള്ള തീരുമാനവും ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായി. ഉത്പ്പന്നങ്ങളുടെ ജിഎസ്ടി സ്ലാബ് കുറച്ചിട്ടും ഉത്പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ ആന്റി പ്രൊഫറ്റീയറിംഗ് നിയമത്തിലൂടെ കേസെടുക്കുമെന്നാണ് വിവരം. 

നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടുകയും ചെയ്തു. ജിഎസ്ടിയില്‍ നിലനില്‍ക്കുന്ന സാങ്കേതിക തടസ്സങ്ങളാണ് വീണ്ടും റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടുന്നത്. വിറ്റുവരവില്‍ രണ്ട് കോടിയില്‍ താഴെ വരുമാനമുള്ള സംരംഭകര്‍ക്ക് സെപ്റ്റംബര്‍ 30 വരെയുമാണ് ജിഎസ്ടി റിട്ടേണ്‍ അടയ്‌ക്കേണ്ട കാലവധി നല്‍കിയിട്ടുള്ളത്. നിര്‍മ്മല സീതാരമന്‍ അധ്യക്ഷയാവുന്ന ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്നലെ ആരംഭിച്ചിട്ടുള്ളത്. നികുതി വെട്ടിപ്പ് തടയുക എന്നതാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യം. ഇതിനായി കൂടുതല്‍ നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്യും. ജിഎസ്ടിയില്‍ നികുതി വെട്ടുപ്പകള്‍ വ്യാപകമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജിഎസ്ടി നിയമങ്ങള്‍ കര്‍ശനമാക്കാന്‍ പോകുന്നത്. 

ജിഎസ്ടിയില്‍ കൃത്രിമം കാട്ടുകയും, ജിഎസ്ടി കുറച്ച ഉത്പ്പന്നങ്ങള്‍ക്ക് അധിക തുക ഈടാക്കുന്നവര്‍ക്കെതിരെയും കര്‍ശനമായ നിലപാടാണ് സ്വീകരിക്കുക. വിലക്കയറ്റം തടയാനുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ മുന്നോട്ടുവെച്ചതായാണ് വിവരം. ജിഎസ്ടി റിട്ടേണ്‍ സമയബന്ധിതമായി അടയ്ക്കാത്തവര്‍ക്ക് 10 ശതമാനം വരെ പിഴ ഈടാക്കാനും ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍  തീരുമാനമായിട്ടുണ്ട്. പിഴയടക്കം ഈാടക്കി ജിഎസ്ടി കര്‍ശനമായി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

അതേസമയം ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന കാലാവധി ജൂണ്‍ 30 നായിരുന്നു. സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നുവെന്ന സംരംഭകരുടെ പരാതിയെ തുടര്‍ന്നാണ് യോഗം വീണ്ടും റിട്ടേണ്‍ കാലാവധി ആഗസ്റ്റ് 30 വരെ നീട്ടിയിട്ടുള്ളത്. ജിഎസ്ടിയില്‍ കൃത്രിമം കാട്ടി ഉത്പ്പന്നങ്ങള്‍ക്ക് അധിക വില ഈടാക്കുകയും, ജിഎസ്ടി കുറച്ച ഉത്പ്പന്നങ്ങള്‍ കൂടുതല്‍ വല ഈടാക്കുകയും ചെയ്താല്‍ സംരംഭകര്‍ക്ക പിഴയ ഈടാക്കുമെന്നാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുള്ളത്. 

 

Related Articles

© 2025 Financial Views. All Rights Reserved