പ്രധാന്‍ മന്ത്രി വയ വന്ദന യോജന 3 വര്‍ഷത്തേക്ക് കൂടി നീട്ടി

May 22, 2020 |
|
News

                  പ്രധാന്‍ മന്ത്രി വയ വന്ദന യോജന 3 വര്‍ഷത്തേക്ക് കൂടി നീട്ടി

60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി വയ വന്ദന യോജന (പി.എം.വി.വി.വൈ) കേന്ദ്ര മന്ത്രിസഭ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി. അതിനാല്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഈ സാമൂഹിക സുരക്ഷാ പദ്ധതി 2023 മാര്‍ച്ച് വരെ സാധുതയുള്ളതായിരിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയുടെ വാര്‍ഷിക റിട്ടേണ്‍ നിരക്ക്, സര്‍ക്കാര്‍ 7.4 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിച്ച പലിശ നിരക്ക് എല്ലാ വര്‍ഷവും പുനക്രമീകരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
 
2017 -ല്‍ ആരംഭിച്ച പ്രധാന്‍ മന്ത്രി വയ വന്ദന യോജന മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്ലാ മാസവും പെന്‍ഷന്‍ ഉറപ്പുനല്‍കുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുഖേന ഓഫ്ലൈനിലും ഓണ്‍ലൈനിലും ഇത് വാങ്ങാവുന്നതാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രധാന്‍ മന്ത്രി വയ വന്ദന യോജനയില്‍ നിക്ഷേപം നടത്താന്‍ മാര്‍ച്ച് 31 വരെ സമയമുണ്ട്. ഇത് ഏത് ബാങ്കിനെക്കാളും ഉയര്‍ന്ന വരുമാനം നല്‍കുന്നു.

യോഗ്യത: 60 വയസ്സോ അതില്‍ കൂടുതലോ പ്രയമുള്ള ഏതൊരു വ്യക്തിക്കും പിഎംവിവിവൈ പദ്ധതിയുടെ പ്രയോജനങ്ങള്‍ ലഭിക്കും. പദ്ധതിക്ക് പ്രവേശന പ്രായ നിബന്ധന ഇല്ല.

പരമാവധി നിക്ഷേപം: പിഎംവിവിവൈ പദ്ധതി പ്രകാരം ഒരാള്‍ക്ക് പരമാവധി 15 ലക്ഷം രൂപവരെ നിക്ഷേപിക്കാം. പോളിസിയുടെ കാലാവധി 10 വര്‍ഷമാണ്.

എങ്ങനെ സ്വന്തമാക്കാം: നിങ്ങള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് പിഎംവിവിവൈ പദ്ധതി സ്വന്തമാക്കാം. പദ്ധതി ഓഫ്ലൈന്‍, ഓണ്‍ലൈന്‍ മോഡ് വഴി ലഭ്യമാണ്. ഈ ആന്വിറ്റി സ്‌കീം വാങ്ങുന്നതിന് നിങ്ങള്‍ക്ക് അടുത്തുള്ള എല്‍ഐസി ബ്രാഞ്ച് സന്ദര്‍ശിക്കുകയോ എല്‍ഐസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിക്കുകയോ ചെയ്യാം. സ്വന്തമാക്കിയ 15 ദിവസത്തിനുള്ളില്‍ പോളിസി മടക്കി നല്‍കാന്‍ ഒരു ഹോള്‍ഡര്‍ക്ക് ഓപ്ഷനുണ്ട്. പോളിസി ഓണ്‍ലൈനില്‍ വാങ്ങിയെങ്കില്‍ സൗജന്യ ലുക്ക് പിരീയഡ് 30 ദിവസമാവും.

റിട്ടേണ്‍: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിവര്‍ഷം 7.4% വരുമാനം ഉറപ്പുനല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്‌കീമില്‍ നിക്ഷേപിക്കുന്ന തുകയെ അടിസ്ഥാനമാക്കി പ്രതിമാസം 1,000 രൂപ പെന്‍ഷന്‍ ലഭിക്കും. പരമാവധി പെന്‍ഷന്‍ തുക പ്രതിമാസം 10,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രതിവര്‍ഷം 12,000 രൂപ പെന്‍ഷനുവേണ്ടി 1,56,658 രൂപയായും 1,000 രൂപ പെന്‍ഷനുവേണ്ടി 1,62,162 രൂപയായും പ്രതിവര്‍ഷത്തേക്കുള്ള മിനിമം നിക്ഷേപം പരിഷ്‌കരിച്ചിട്ടുണ്ട്.

പലിശ നിരക്ക് പുനക്രമീകരണം: സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമിന്റെ വരുമാനത്തിന്റെ പുതുക്കിയ നിരക്കിന് അനുസൃതമായി, സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പ്രബല്യത്തില്‍ വരുന്ന വാര്‍ഷിക പലിശനിരക്കിന് അനുസൃതമായി 7.75 ശതമാനം വരെ, പുനസജ്ജമാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി.

നികുതി ആനുകൂല്യങ്ങള്‍: ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം പിഎംവിവിവൈ പദ്ധതി നികുതിയിളവ് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല.

Related Articles

© 2025 Financial Views. All Rights Reserved