
ഉത്സവകാല ഓഫറായി എച്ച്ഡിഎഫ്‌സി ബാങ്ക് വിവിധ വായ്പകളുടെ പ്രോസസിങ് ഫീസുകളില്‍ ഇളവ് പ്രഖ്യാപിച്ചു. വാഹന, വ്യക്തിഗത വായ്പകളെ കൂടാതെ ബിസിനസ് വായ്പകള്‍ക്കും 50 ശതമാനം വരെ പ്രോസസിങ് ഫീസില്‍ ഇളവ് നല്‍കും. ഇരുചക്രവാഹന വായ്പകള്‍ക്ക് പ്രോസസിങ് ഫീസ് ഇല്ല.
കൂടാതെ കുറഞ്ഞ ഇ എം ഐ സംവിധാനം കാഷ് ബാക്ക്, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിങ്ങനെയുള്ള ഓഫറുകളും പ്രഖ്യാപനത്തില്‍ പെടുന്നു. വിവിധ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വാങ്ങുമ്പോഴും ഓഫറുകള്‍ നല്‍കുന്നുണ്ട്. ആപ്പിളിന്റെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 7,000 രൂപ വരെ കാഷ് ബാക്ക് ഉണ്ടാകും.സാംസങ്,എല്‍ ജി, സോണി, പാനസോണിക്, ഗോദ്‌റേജ് തുടങ്ങിയ ബ്രാന്റുകള്‍ക്കും വിവിധ ഓഫറുകള്‍ നല്‍കുന്നുണ്ട്.
നേരത്തെ ഉത്സവ സീസണ്‍ പ്രമാണിച്ച് രാജ്യത്തെ മുന്തിയ ബാങ്കായ എസ് ബി ഐ ഭവന, വാഹന വായ്പകള്‍ക്ക് പ്രോസസിങ് ഫീസ് ഒഴിവാക്കിയിരുന്നു.