
എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം ഇതാദ്യമായി എട്ട് ലക്ഷം കോടി മറികടന്നു. ഇതോടെ വിപണിമൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്സി. ബുധനാഴ്ച ബാങ്കിന്റെ ഓഹരി വില 1464 രൂപയിലേയ്ക്ക് കുതിച്ചതോടെയാണ് വിപണിമൂല്യം 8.02 ലക്ഷം കോടിയായി ഉയര്‍ന്നത്. ഇവര്‍ഷം ഇതുവരെ ഓഹരിയിലുണ്ടായ നേട്ടം 14ശതമാനമാണ്.
നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് വിപണിമൂല്യത്തില്‍ മുന്നില്‍. 13.33 ലക്ഷം കോടിയാണ് മൂല്യം. 10.22 ലക്ഷം കോടി രൂപയുടെ വിപണിമൂല്യവുമായി ടിസിഎസാണ് രണ്ടാം സ്ഥാനത്തുള്ളത്. സെപ്റ്റംബര്‍ അവസാനിച്ച പാദത്തില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 18ശതമാനം ഉയര്‍ന്ന് 7,513 കോടി രൂപയിലെത്തിയിരുന്നു. നിഷ്‌കൃയ ആസ്തിയിലും കുറവുണ്ടായി.